12:27am 19 November 2026
NEWS
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗികബന്ധം; 20കാരിയായ മുൻ അധ്യാപിക അറസ്റ്റിൽ
18/11/2026  03:54 PM IST
nila
 പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗികബന്ധം; 20കാരിയായ മുൻ അധ്യാപിക അറസ്റ്റിൽ

 

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കേസിൽ 20കാരിയായ മുൻ അധ്യാപിക അറസ്റ്റിൽ. ഹെർണാണ്ടോ കൗണ്ടിയിലെ ഗ്രേസ് എജ്യുക്കേഷൻ അക്കാദമിയിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്ന മിയ അസെവെഡോ ഗല്ലാർഡോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥിയുടെ അമ്മ മകന്റെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിനിടെ അധ്യാപികയുടേതെന്ന് കരുതുന്ന അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നവംബർ നാലിനായിരുന്നു ഇത്. തുടർന്ന് നവംബർ അഞ്ചിന് അധ്യാപികയും വിദ്യാർഥിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഹെർണാണ്ടോ കൗണ്ടി ഷെരീഫ് ഓഫീസിൽ വിവരം ലഭിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഏതാനും മാസങ്ങളായി മിയയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് വിദ്യാർഥി മൊഴി നൽകിയതായി അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 31ന് അധ്യാപികയുടെ കാറിന്റെ പിൻസീറ്റിൽവച്ച് ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും വിദ്യാർഥി മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.

വിദ്യാർഥിയുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെ കേസിൽ നിർണായകമായ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ലൈംഗിക ബന്ധത്തെക്കുറിച്ചും കാറിന്റെ പിൻസീറ്റിൽവച്ച് ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ചും മിയ അയച്ച നിരവധി സന്ദേശങ്ങൾ ഫോണിൽനിന്ന് കണ്ടെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഓഗസ്റ്റ് ഏഴു മുതൽ നവംബർ നാലുവരെയായിരുന്നു മിയ സ്കൂളിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നത്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ നവംബർ നാലിന് ഇവർ ജോലി രാജിവച്ചു. തുടർന്ന് നവംബർ 11ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഇരയുമായോ മറ്റ് പ്രായപൂർത്തിയാകാത്തവരുമായോ ബന്ധപ്പെടരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img